കൽപ്പറ്റ: കാട്ടുതേനിന്റെ മാധുര്യത്തിന് കരുതലേകി തിരുനെല്ലി ഗ്രാമപ്പപഞ്ചായത്തിലെ ബേഗൂരിൽ തേൻ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചു. പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പ്രത്യേക ദുർബല ഗോത്രവർഗ ജനതയുടെ ജീവനോപാധി ലക്ഷ്യമിട്ടാണ് സംസ്കരണ പ്ലാന്റ് സ്ഥാപിച്ചത്. സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റാണ് (സിഎംഡി) രൂപരേഖ തയാറാക്കി പ്ലാന്റ് യാഥാർഥ്യമാക്കിയത്.
പരന്പരാഗതമായി തേൻ ശേഖരണം നടത്തുന്ന തിരുനെല്ലി പഞ്ചായത്തിലെ കാട്ടുനായ്ക്ക വിഭാഗത്തിലെ 90 കുടുംബങ്ങളെ സംഘടിപ്പിച്ച് പിവിടിജി, എസ്ടി സ്വാശ്രയ സംഘം രൂപീകരിക്കുകയും തേൻ ശേഖരണ ഘട്ടത്തിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളിൽ പരിശീശീലനം നൽകി.
വനത്തിൽ നിന്നും തേൻ ശേഖരിക്കുന്നതിനും അടിയന്തരഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിനും ആരോഗ്യവകുപ്പ്, അഗ്നിരക്ഷാ സേന എന്നിവയുടെ സഹകരണത്തോടെ ശാസ്ത്രീയ പരിശീലനമാണ് നൽകുന്നത്. തുടർന്ന് തേൻ ശേഖരണത്തിന് ആവശ്യമായ തൊഴിൽസുരക്ഷാ ഉപാധികൾ വിതരണം ചെയ്തു. ശാസ്ത്രീയമായി തേൻ തരംതിരിച്ച് സംസ്കരിക്കൽ, ജലാംശം പരിമിതപ്പെടുത്തി ശുദ്ധത ഉറപ്പാക്കാനുള്ള ഉപകരണങ്ങൾ സംസ്കരണശാലയിലുണ്ട്.
ശാസ്ത്രീയമായി സംസ്കരിച്ച തേൻ സഹ്യ ഡ്യു ഡിലൈറ്റ്ഫുൾ എസൻസ് ഫ്രം വൈൽഡ് എന്ന പേരിൽ വിപണിയിലെത്തിക്കും. പ്രോസസിംഗ് യൂണിറ്റ്, ഓഫീസ് ഏരിയ, സ്റ്റോർ റൂം, ഫിംല്ലിംഗ് റൂം സൗകര്യങ്ങൾ സംസ്കരണ പ്ലാന്റിൽ സജ്ജമാണ്. ആധുനിക പ്ലാന്റിൽ സംസ്കരിച്ച തേൻ വിപണിയിലെത്തുന്പോൾ പ്രതിസന്ധികളും അപകട സാഹചര്യങ്ങളും നേരിട്ട് ശേഖരിക്കുന്ന തേനിന് തുച്ഛമായ വില ലഭിക്കുന്ന സാഹചര്യത്തിന് പരിഹാരമാവും. ഒരു കിലോഗ്രാം തേനിന് 1200 രൂപയാണ് വില. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപിനാഥൻ, പദ്ധതി സംസ്ഥാന കോഓർഡിനേറ്റർ പി.ജി. അനിൽ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ടി. നജ്മുദ്ധീൻ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷിബു കുട്ടൻ, വാർഡ് അംഗം രാജൻ, ഊരു മൂപ്പൻ പുട്ടൻ, സാശ്രയ സംഘം പ്രസിഡന്റ് കെ. സജി എന്നിവർ പ്രസംഗിച്ച